ഞാനിന്നവനെ തിരികെ വിളിച്ചു
എപ്പോഴാണ് അവൻ ഇറങ്ങിപോയതെന്നു ഓർമ്മയില്ല

അവനിഷ്ടപ്പെട്ട പുസ്തകങ്ങളൊക്കെ
ഞാനൊരുക്കിവച്ചു
അവനെഴുതാനായി പുസ്തകങ്ങളും
പേനയും ക്രമീകരിച്ചു
ഒരു ചൂട് ചായയും കൊണ്ട്
ആ മേശയ്കരികിലേക്കു നടന്നു
അവനു തിരിച്ചുവരാനുള്ള
എല്ലാ അന്തരീക്ഷവും സൃഷ്ടിച്ചതിനുശേഷം
ഞാനിന്നവനെ തിരികെ വിളിച്ചു

ഇപ്പോൾ ഞങ്ങൾ വായിക്കുകയാണ്
ഇപ്പോൾ ഞങ്ങൾ ചായകുടിക്കുകയാണ്
ഇപ്പോൾ ഞങ്ങൾ എഴുതുകയാണ്

(മോഷ്ടിക്കാൻ ശ്രമിച്ചത്,
കള്ളൻ
ഒപ്പ്)

ഞങ്ങൾ-01